എസ്.എസ്.എൽ.സി; പുനർ മൂല്യനിർണയത്തിന് 21 വരെ ​അപേക്ഷിക്കാം

തിരുവനന്തപുരം: എസ്.എസ്.എൽ.സി പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നാളെ മുതൽ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മേയ് 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

സേ പരീക്ഷ ജൂൺ ആദ്യ വാരം നടത്തി അവസാനവാരത്തിൽ ഫലം പ്രഖ്യാപിക്കും. പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെയാണ് സേ പരീക്ഷക്ക് അവസരം.

വിജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാക്കും. പത്താം ക്ലാസ് വിജയിച്ച വിദ്യാർഥികൾക്കായി സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻഡറി സ്കൂളുകളിലും കരിയർ ഗൈഡൻസ് ഓറിയന്റേഷൻ പരിപാടി നടത്തും.

99.07 ശതമാനം പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 2025ൽ ഇത് 99.5 ശതമാനമായിരുന്നു. വിജയശതമാനത്തിൽ 0.43 ശതമാനത്തിന്റെ കുറവുണ്ടായി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിലും കുറവുണ്ടായി. 2025ൽ 61,449 പേർ മുഴുവൻ എ പ്ലസ് നേടിയപ്പോൾ ഈ വർഷം 30,514 പേരാണ് ഫുൾ എ പ്ലസ് നേടിയത്. 

Tags:    
News Summary - SSLC Exam Result 2026 declared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.