Posted On
date_range Updated On
date_range എസ്.എസ്.എൽ.സി പരീക്ഷ; അധ്യാപകർക്ക് ഇരട്ട ഡ്യൂട്ടി
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷക്ക് ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകർ അതേ സ്കൂളിൽതന്നെ ഉച്ചക്കുശേഷം നടക്കുന്ന യു.പി/ ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷ ഡ്യൂട്ടികൂടി നിർവഹിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.
ഏതെങ്കിലും സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്കായി അധ്യാപകരുടെ കുറവ് നേരിടുകയാണെങ്കിൽ തൊട്ടടുത്ത സ്കൂളിൽനിന്ന് നിയോഗിച്ച് പരീക്ഷ നടത്തിപ്പ് സുഗമമാക്കാൻ ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. മാർച്ച് 13നാണ് ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ വാർഷിക പരീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.