തിരുവനന്തപുരം: സ്കോള്‍ കേരള മുഖേനയുള്ള ഹയര്‍ സെക്കൻഡറി കോഴ്സുകളില്‍ ഓപണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന് വിഭാഗങ്ങളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ബുധനാഴ്ച മുതല്‍ www.scolekerala.org വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്ട്രേഷന് നടത്താം. ഉയര്‍ന്ന പ്രായപരിധിയില്ല.
ഓപണ്‍ റെഗുലര്‍ വിഭാഗത്തില്‍ സയന്‍സ് ഉള്‍പ്പെടെ പ്രാക്ടിക്കലുള്ള വിഷയങ്ങളില്‍ തെരഞ്ഞെടുത്ത കോമ്പിനേഷനുകളിലാണ് തുടര്‍പഠനാവസരം. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുന്നത്. പഠനസഹായികളും ലാബ് സൗകര്യവും പൊതു അവധി ദിവസങ്ങളില്‍ സമ്പര്‍ക്ക ക്ലാസും ലഭ്യമാണ്. ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗത്തില്‍ പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങളില്‍ മാത്രമാണ് പ്രൈവറ്റ് രജിസ്ട്രേഷന് സൗകര്യമുള്ളത്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് അപേക്ഷയോടൊപ്പം ലഭ്യമാകുന്ന ബാര്‍കോഡ്/ചെലാന്‍ നമ്പര്‍ സഹിതമുള്ള ചെലാന്‍ ഉപയോഗിച്ച് സംസ്ഥാനത്തെ ഏത് പോസ്റ്റ് ഒാഫിസിലും ഫീസ് അടയ്ക്കാം. പിഴ കൂടാതെ ജൂലൈ 31 വരെയും 50 രൂപ പിഴയോടെ ആഗസ്റ്റ് അഞ്ച് വരെയും 250 രൂപ അധിക പിഴയോടെ ആഗസ്റ്റ് ഒമ്പത് വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. നിർദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് ജില്ല കേന്ദ്രങ്ങളില്‍ നേരിട്ടോ എക്സിക്യൂട്ടിവ് ഡയറക്ടര്‍, സ്കോള്‍ കേരള, വിദ്യാഭവന്, പൂജപ്പുര, തിരുവനന്തപുരം -12 വിലാസത്തില്‍ സ്പീഡ്/രജിസ്ട്രേഡ് തപാല്‍ വഴിയോ നേരിട്ടും സമര്‍പ്പിക്കാം. വിശദവിവരങ്ങളും കൈപ്പുസ്തകവും www.scolekerala.org വെബ്സൈറ്റ് വഴിയും 0471 2312950, 2342271, 2342369 നമ്പറുകൾ മുഖേനയും ലഭിക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.