സ്കൂളുകൾ ജൂൺ ഒന്നിന്​ തുറക്കും

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. ഒ​ന്നാം ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം മേ​യ്​ 22 മു​ത​ൽ ആ​രം​ഭി​ക്കും.

ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​ന​ത്തി​ന് എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ത്തു​ക​യോ ത​ല​വ​രി പ​ണം വാ​ങ്ങു​ക​യോ ചെ​യ്താ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പി.​ടി.​എ ഫ​ണ്ട്​ പി​രി​വ്​ സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ സ്കൂ​ളു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പ് സം​ബ​ന്ധി​ച്ച്​ പ്ര​ത്യേ​കം സ​ർ​ക്കു​ല​ർ ന​ൽ​കും. സ്കൂ​ൾ ഫി​റ്റ്ന​സ്, അ​റ്റ​കു​റ്റ​പ്പ​ണി, വെ​ള്ളം, ശു​ചീ​ക​ര​ണം, വാ​ഹ​ന​ങ്ങ​ൾ, മ​ര​ങ്ങ​ൾ, മ​തി​ലു​ക​ൾ, വൈ​ദ്യു​തി ലൈ​ൻ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ സ്കൂ​ളു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Schools will open at 1st jun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.