ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ
ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷവകുപ്പ് നൽകുന്ന സ്കോളർഷിപ്പുകൾക്ക് ഏഴുവരെ അപേക്ഷിക്കാം. വിജ്ഞാപനം www.minoritywelfare.kerala.gov.in ൽ. ബി.പി.എൽ വിഭാഗങ്ങൾക്ക് മുൻഗണന. വാർഷിക കുടുംബവരുമാനം എട്ടുലക്ഷം രൂപയിൽ കൂടരുത്. എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്: പ്രതിവർഷം 6000 (പോളി വിദ്യാർഥികൾക്ക്), സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്: (ബിരുദം 5000, പി.ജി 6000, പ്രഫഷനൽ കോഴ്സുകൾക്ക് 7000/ ഹോസ്റ്റൽ സ്റ്റൈപൻഡ് 13,000); സ്വകാര്യ ഐ.ടി. ഐ.ടി റീ ഇംപേഴ്സ്മെന്റ് സ്കീം 20,000/10,000 .
സി.എ/സി.എം.എ/സി.എസ്: പ്രതിവർഷം 15,000. പി.ജി ഡിപ്ലോമ (ജി.എസ്.ടി) ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ15,000. മദർ തെരേസ സ്കോളർഷിപ്: നഴ്സിങ്, പാരാമെഡിക്കൽ ഡിപ്ലോമ വിദ്യാർഥികൾ 15,000. പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്: എസ്.എസ്.എൽ.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ 10,000. 80 ശതമാനം മാർക്കോടെ ബിരുദം/ 75 ശതമാനം മാർക്കോടെ പി ജി -15,000. സിവിൽ സർവിസ് ഫീസ് റീ ഇംപേഴ്സ്മെന്റ്: കോഴ്സ് ഫീസ് 20,000, ഹോസ്റ്റൽ 10,000. വിദേശപഠനം: പരമാവധി അഞ്ചുലക്ഷം. ഇബ്രാഹിം സുലൈമാൻ സേഠ് ഉർദു സ്കോളർഷിപ്: ഒന്നാം ഭാഷയായി ഉർദു പഠിച്ച് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ എസ്.എസ്.എൽ.സിക്കാർക്കും പ്ലസ്ടുക്കാർക്കും 1000 വീതം. അന്വേഷണങ്ങൾക്ക്: 0471 2302090, 2300523 -24.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.