Posted On
date_range Updated On
date_range പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: പോളി കോളജുകളിലെ ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള രണ്ടാം വർഷം നേരിട്ടുള്ള ലാറ്ററൽ എൻട്രി സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 27നും 28നും അതതു സ്ഥാപനങ്ങളിൽ നടത്തും. www.polyadmission.org/let ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം സ്ഥാപനത്തിൽ എത്തണം.
നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ സ്ഥാപനം മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതുതായി അഡ്മിഷൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. പുതിയ അപേക്ഷ സമർപ്പിക്കാൻ താൽപര്യമുള്ളവർ (ടി.സി ഒഴികെയുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം) ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.