Posted On
date_range Updated On
date_range സി.ബി.എസ്.ഇക്കാർക്ക് അവസരം നൽകാൻ പ്ലസ് വൺ അപേക്ഷ തീയതി നീട്ടും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ അപേക്ഷ തീയതി നീട്ടാൻ സാധ്യത. സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ അവസരം നൽകുന്നതിന്റെ ഭാഗമായാണിത്. നാളെയായിരുന്നു അപേക്ഷ നൽകാനുള്ള അവസാന തീയതി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകും.
ജൂലൈ 21ന് ട്രയൽ അലോട്മെന്റ് നടത്താനായിരുന്നു തീരുമാനിച്ചിതുന്നത്. ഇതുപ്രകാരം ആദ്യ അലോട്മെന്റ് ജൂലൈ 27ന് പ്രഖ്യാപിക്കുമെന്നുമായിരുന്നു വിജ്ഞാപനം. എന്നാൽ അപേക്ഷ തീയതി നീട്ടുന്നതോടെ ഈ തീയതികളിലും മാറ്റം വരും. ആഗസ്റ്റ് 17ന് പ്ലസ് വൺ ക്ലാസ് തുടങ്ങാനായിരുന്നു തീരുമാനം. മൂല്യനിർണയം പൂർത്തിയാകാത്തതാണ് സി.ബി.എസ്.ഇ ഫലം വൈകുന്നതിന്റെ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.