Posted On
date_range Updated On
date_range പി.ജി മെഡിക്കൽ: ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ്
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകൾ, തിരുവനന്തപുരം റീജനൽ കാൻസർ സെന്‍റർ (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്‍റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ഒക്ടോബർ ഏഴ് മുതൽ ലഭ്യമാകും. അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് നിർബന്ധമായും എടുക്കണം.
അലോട്ട്മെന്‍റ് ലഭിച്ച കോളജുകളിൽ ഒക്ടോബർ 10 മുതൽ 13 വൈകീട്ട് മൂന്നിനകം പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്‍റും ഹയർ ഓപ്ഷനുകളും റദ്ദാകും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.