representational image
Posted On
date_range Updated On
date_range പി.ജി മെഡിക്കൽ പ്രവേശനം
തിരുവനന്തപുരം: വിവിധ പി.ജി മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകളുണ്ടെങ്കിൽ പരിഹരിക്കുന്നതിനുമുള്ള അവസരം സെപ്റ്റംബർ 20ന് ഉച്ചക്ക് രണ്ടു വരെ ദീർഘിപ്പിച്ചു.
ന്യൂനതകൾ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യണം. അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ പ്രവേശനപരീക്ഷാ കമീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല.
നിശ്ചിത തീയതിക്കകം കാറ്റഗറി/ കമ്യൂണിറ്റി/ നേറ്റിവിറ്റി/വരുമാനം/പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ പ്രവേശനപരീക്ഷാ കമീഷണർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് കാറ്റഗറി ലിസ്റ്റ് തയാറാക്കുക. ഹെൽപ് ലൈൻ: 04712525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.