പ്രതീകാത്മക ചിത്രം
ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ മുംബൈ പോർട്ട് കാമ്പസിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന ഒരുവർഷ ഫുൾടൈം റസിഡൻഷ്യൽ മറൈൻ എൻജിനീയറിങ് പോസ്റ്റ്ഗ്രാജ്വേറ്റ് ഡിേപ്ലാമ (പി.ജി.ഡി.എം.ഇ/ ജി.എം.ഇ) പ്രോഗ്രാം പ്രവേശനത്തിന് ഓൺലൈനിൽ ജൂലൈ 31 വരെ അപേക്ഷിക്കാം.
യോഗ്യത: മെക്കാനിക്കൽ/ നേവൽ ആർക്കിടെക്ചർ/ മറൈൻ എൻജിനീയറിങ് ബ്രാഞ്ചിൽ 50 ശതമാനം മാർക്കോടെ ബി.ഇ/ ബി.ടെക്. പത്ത്/ പന്ത്രണ്ട്/ ബിരുദ പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടാവണം. ഷിപ്പിങ് കമ്പനികൾ സ്പോൺസർ ചെയ്യപ്പെടുന്നവരെയും പരിഗണിക്കും.
വിശദവിവരങ്ങൾക്ക്: www.imu.edu.in, www.imumumbaiport.ac.in. അന്വേഷണങ്ങൾക്ക് +91-7021710074 എന്ന ഫോൺ നമ്പറിലും infomari@imu.ac.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.