മറൈൻ എൻജിനീയറിങ് പി.ജി ഡിപ്ലോമ
ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ മുംബൈ പോർട്ട് കാമ്പസിൽ ജനുവരി 23ന് ആരംഭിക്കുന്ന ഏകവർഷ റെസിഡൻഷ്യൽ മറൈൻ എൻജിനീയറിങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് 12 വരെ അപേക്ഷ സ്വീകരിക്കും. വിജ്ഞാപനം www.imu.edu.inൽ. രണ്ടു സെമസ്റ്ററുകളായുള്ള കോഴ്സിന് ഫീസ് 3,60,000 രൂപയാണ്.
യോഗ്യത: 50 ശതമാനം മാർക്കിൽ ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/നേവൽ ആർക്കിടെക്ചർ/അനുബന്ധ ബ്രാഞ്ചുകൾ). 10/12/ഡിഗ്രി തലത്തിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടാകണം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് വേണം.
അപേക്ഷ ഫീസ് 1000 രൂപ. രേഖ പരിശോധനയും അഭിമുഖവും 17ന് നടത്തും. റാങ്ക്ലിസ്റ്റ് ജനുവരി 18ന് പ്രസിദ്ധീകരിക്കും. രജിസ്ട്രേഷൻ ഫീസായി 10,000 രൂപ ജനുവരി 19ന് ഓൺലൈനായി അടക്കാം. ഇ-മെയിൽ: infomeri@imu.ac.in. വെബ്സൈറ്റ്: www.imumumbaiport.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.