Posted On
date_range Updated On
date_range ഓപ്ഷൻ രജിസ്ട്രേഷൻ തീയതി നീട്ടി
തിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ തീയതി നീട്ടി. ആർക്കിടെക്ചർ മൂന്നാംഘട്ട അലോട്ട്മെന്റ് ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷനും തുടങ്ങി.
എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ സെപ്റ്റംബർ രണ്ട് വരെയാണ് നീട്ടിയത്. പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച ആർക്കിടെക്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായവർക്ക് www.cee.kerala.gov.inലൂടെ സെപ്റ്റംബർ രണ്ടുവരെ ഓപ്ഷനുകൾ പുതുതായി രജിസ്റ്റർ ചെയ്യാം. താൽക്കാലിക അലോട്ട്മെന്റ് നാലിന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.cee.kerala.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.