സൗദിയിൽ വനിത നഴ്സുമാർക്ക് അവസരം; ഇന്നുകൂടി അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽട്ടന്റ് (ഒഡെപെക്) സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് വനിത നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. രണ്ടുവർഷ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി 35 വയസ്സ്. പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്/എം.എസ്.സി നഴ്സിങ് യോഗ്യതയുള്ളവരെ പരിഗണിക്കും. ഡിസംബർ 20, 21, 22 തീയതികളിൽ ഹൈദരാബാദിലാണ് ഇന്റർവ്യൂ. gcc@odepec.in ഇ-മെയിലിൽ ശനിയാഴ്ച കൂടി അപേക്ഷിക്കാം. ഫോൺ: 047ങ 2329441/42/43, 6238514446. വെബ്സൈറ്റ്: www.odepec.kerala.gov.in.
നോർക്ക വഴിയും അവസരം
സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നോർക്ക റൂട്ട്സ് വഴി വനിത നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. കാർഡിയോളജി, ഐ.സി.യു, ട്രാൻസ് പ്ലാന്റ് തുടങ്ങിയ വകുപ്പുകളിലേക്കാണ് നിയമനം. www.norkaroots.org വഴി ഡിസംബർ 12 വരെ അപേക്ഷിക്കാം. ഫോൺ: 18004253939. ഇന്റർവ്യൂ തീയതിയും സമയക്രമവും സ്ഥലവും പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.