സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക്​ മെഡി., എൻജി. സീറ്റുകളിൽ 15 ശതമാനം സംവരണവുമായി ഒഡീഷ

ഭുവനേശ്വർ: സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക്​ മെഡിക്കൽ, എൻജിനീയറിങ്​ സീറ്റുകളിൽ 15 ശതമാനം സംവരണം ഏർപ്പെടുത്തു​മെന്ന്​ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്​നായിക്​. സർക്കാർ ​തീരുമാനത്തിന്​ നേരത്തെ തന്നെ പ്രതിപക്ഷം പിന്തുണ അറിയിച്ചിരുന്നു. സർക്കാർ നടത്തുന്ന എല്ലാ മെഡിക്കൽ, എൻജിനീയറിങ്​ കോളേജുകളിലും സംവരണം ബാധകമാണ്.

ട്വിറ്ററിലൂടെയാണ്​ മുഖ്യമന്ത്രി സംവരണ വിവരം പ്രഖ്യാപിച്ചത്​. ''ഉന്നത വിദ്യാഭ്യാസ മേഖലയിലെ അസമത്വം ഇല്ലാതാക്കാനും സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന കഴിവുള്ള വിദ്യാർഥികൾക്ക്​ അവസരം ഒരുക്കുന്നതിനുമാണ്​ 15 ശതമാനം സംവരണം ഏർപ്പെടുത്തുന്നത്​. സർക്കാർ ഉടമസ്​ഥതയിലു​ള്ള എല്ലാ മെഡിക്കൽ, എൻജിനീയറിങ്​ കോളേജുകളിലും സംവരണം ഉറപ്പാക്കും' ​ നവീൻ പട്​നായിക്​ ട്വീറ്റിൽ വ്യക്​തമാക്കി. നിലവിൽ സംവരണവിഭാഗത്തിൽ ഉൾ​െപട്ടവർക്കും അല്ലാത്തവർക്കും ഇതിന്‍റെ ആനുകൂല്യം ലഭിക്കും.



News Summary - Odisha Medical and Engineering colleges to reserve 15% seats for government school students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.