നീറ്റ് മേയ് അഞ്ചിന്, ജെ.ഇ.ഇ മെയിൻ ജനുവരി 24 മുതൽ

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷ​ത്തെ വി​വി​ധ പ്ര​ധാ​ന പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ചു. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ് -യു.​ജി) മേ​യ് അ​ഞ്ചി​ന് ന​ട​ക്കും. ജെ.​ഇ.​ഇ മെ​യി​ൻ 2024 സെ​ഷ​ൻ ഒ​ന്ന് ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ ജ​നു​വ​രി 24 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ​യും സെ​ഷ​ൻ ര​ണ്ട് പ​രീ​ക്ഷ ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ 15 വ​രെ​യും ന​ട​ക്കും.

രാ​ജ്യ​ത്തെ പ്ര​ധാ​ന മൂ​ന്ന് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി യൂ​നി​വേ​ഴ്സി​റ്റി ഗ്രാ​ൻ​റ്സ് ക​മീ​ഷ​ൻ (യു.​ജി.​സി) പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ കോ​മ​ൺ യൂ​നി​വേ​ഴ്സി​റ്റി എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (സി.​യു.​ഇ.​ടി-​യു.​ജി) മേ​യ് 15 മു​ത​ൽ 31വ​രെ ന​ട​ക്കും. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ സി.​യു.​ഇ.​ടി-​പി.​ജി മാ​ർ​ച്ച് 11 മു​ത​ൽ 28വ​രെ​യും നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (നെ​റ്റ്) ജൂ​ൺ 10 മു​ത​ൽ 21വ​രെ​യും ന​ട​ക്കും.

പ​രീ​ക്ഷ സ​മാ​പി​ച്ച് മൂ​ന്നാ​ഴ്ച​ക്ക​കം ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് യു.​ജി.​സി ചെ​യ​ർ​മാ​ൻ എം. ​ജ​ഗ​ദീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. 

Tags:    
News Summary - NEET on May 5 and JEE Main from January 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT