നീറ്റ്​ അപേക്ഷകരുടെ ശ്രദ്ധക്ക്​: അപേക്ഷ ഒന്നുകൂടി പരിശോധിച്ച്​ ഉറപ്പാക്കണമെന്ന്​ എൻ.ടി.എ, തിരുത്തൽ നാളെ രാത്രി വരെ മാത്രം

തിരുവനന്തപുരം: നീറ്റ്​ യു.ജി പരീക്ഷക്ക്​ വേണ്ടി സമർപ്പിച്ച ഒാൺലൈൻ അപേക്ഷകളിൽ തിരുത്തലിനുള്ള അവസാന അവസരം വ്യാഴാഴ്​ച രാത്രി 11.50ന്​ അവസാനിക്കും.

അപേക്ഷയിൽ ജെൻഡർ, പൗരത്വം (നാഷനാലിറ്റി), ഇ-മെയിൽ, കാറ്റഗറി, സബ്​ കാറ്റഗറി തുടങ്ങിയവയിലാണ്​ തിരുത്തൽ അനുവദിക്കുക. അപേക്ഷകർ ഇ-മെയിൽ വിലാസം ഒരിക്കൽ കൂടി പരിശോധിച്ച്​ ഉറപ്പാക്കണമെന്ന്​ എൻ.ടി.എ പ്രസിദ്ധീകരിച്ച സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്​.

അപേക്ഷയിൽ നൽകുന്ന ഇ-മെയിൽ വിലാസത്തിലായിരിക്കും പരീക്ഷയുടെ സ്​കാൻ ചെയ്​ത ഒ.എം.ആർ ഉത്തരക്കടലാസി​െൻറ പകർപ്പും സ്​കോർ കാർഡും അയക്കുക.

Tags:    
News Summary - NEET 2021 Application Form Correction date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.