അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്, അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് സൈബര്‍ ഫോറന്‍സിക്ക് (2017, 2018 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ഫെബ്രുവരി 2025) അഡ്മിഷന് പരീക്ഷകള്‍ ഓഗസ്റ്റ് 29 മുതല്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് (2013 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്), മൂന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് സൈബര്‍ ഫോറന്‍സിക്ക് (2017,2018 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ഫെബ്രുവരി 2025) അഡ്മിഷന് പരീക്ഷകള്‍ ഓഗസ്റ്റ് എട്ടു മുതല്‍ നടക്കും.
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ്(ഡാസ്പ്) നടത്തുന്ന റഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാമുകളായ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ്-സപ്ലൈ ചെയിന്‍ ആൻഡ് പോര്‍ട്ട് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ബേക്കറി ആൻഡ് കണ്‍ഫെക്ഷണറി (യോഗ്യത-പ്ലസ്ടു) പിജി ഡിപ്ലോമ ഇന്‍ ഡാറ്റ ആൻഡ് ബിസിനസ് അനലിറ്റിക്സ് (യോഗ്യത-ഡിഗ്രി) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 25 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.dasp.mgu.ac.in എന്ന വെബ്സൈറ്റില്‍. ഇമെയില്‍: dasp@mgu.ac.in ഫോണ്‍-8078786798, 0481 2733292.
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ, ബി.എഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ നാളെ(ജൂലൈ 16) വൈകുന്നേരം നാലിനു മുമ്പ് പ്രവേശനം നേടണം.
എം.ജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എംഎ ഇംഗ്ലീഷ് പ്രോഗ്രാമില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല് രേഖകളുമായി ബുധനാഴ്ച (ജൂലൈ 16) ഉച്ചക്ക് 12ന് മുമ്പ് വകുപ്പില്‍ എത്തണം. ഫോണ്‍-9388817662.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.