എം.ജി സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി

മഹാത്മാഗാന്ധി സർവകലാശാല ഡിസംബർ 17 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ക്രിസ്മസ് അവധി ഡിസംബർ 17 മുതൽ 28 വരെയായിരിക്കും.

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളിലേക്കും ഈ അക്കാദമിക വർഷത്തേക്ക് അനുവദിച്ച നവീന പ്രോഗ്രാമുകളിലേക്കും ബി.വോക് പ്രോഗ്രാമിലേക്കും ഏകജാലകം വഴിയുള്ള പ്രവേശനത്തിന് ഡിസംബർ 17ന് വൈകീട്ട് നാലുവരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ നൽകാത്തവർക്കും മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിക്കാത്തവർക്കും www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 

Tags:    
News Summary - mg university exam postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.