കണ്ണൂർ: പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് ആദരമൊരുക്കാൻ 'മാധ്യമം' സംഘടിപ്പിക്കുന്ന ടോപ്പേഴ്സ് മീറ്റിലേക്ക് രജിസ്ട്രേഷൻ തുടരുന്നു. ആഗസ്റ്റ് 27ന് കണ്ണൂർ ചേമ്പർ ഹാളിൽ രാവിലെ ഒമ്പതിനാണ് പരിപാടി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ, പ്ലസ് ടു സി.ബി.എസ്.ഇ പരീക്ഷയിൽ 85 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർ എന്നിവരെയാണ് ചടങ്ങിൽ ആദരിക്കുക.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിദേശത്തെ എം.ബി.ബി.എസ് പഠനാവസരത്തെ കുറിച്ച് മനസില്ലാക്കാനും കഴിയും. പരിപാടിയിൽ പ്രശസ്ത ട്രെയിനർ ബക്കർ കൊയിലാണ്ടി വിദ്യാർഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് നയിക്കും. വാർത്തയോടൊപ്പം നൽകിയ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് അർഹരായ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.