Posted On
date_range Updated On
date_range എം.ഫാം ഒന്നാംഘട്ട അലോട്ട്മെന്‍റ്
തിരുവനന്തപുരം: എം.ഫാം ഒന്നാംഘട്ട അലോട്ട്മെന്‍റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 'എം.ഫാം കാൻഡിഡേറ്റ് പോർട്ടൽ' എന്ന ലിങ്ക് വഴി ഹോം പേജിൽ പ്രവേശിച്ച് അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് നിർബന്ധമായും എടുക്കണം.
അലോട്ട്മെന്‍റ് ലഭിച്ചവർ ഒക്ടോബർ 15 മുതൽ 19ന് വൈകീട്ട് മൂന്നുവരെ ബന്ധപ്പെട്ട കോളജുകളിൽ അലോട്ട്മെന്‍റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി മുഴുവൻ ഫീസും അടച്ച് പ്രവേശനം നേടണം.
അലോട്ട്മെന്‍റ് ലഭിച്ചവർക്ക് അവരുടെ ഹോം പേജിലെ 'ഡേറ്റ ഷീറ്റ്' എന്ന മെനു ക്ലിക്ക് ചെയ്ത് ഡേറ്റ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. പ്രവേശനം നേടുന്ന സമയത്ത് ഡേറ്റ ഷീറ്റ് കോളജിൽ ഹാജരാക്കണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ : 0471 - 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.