Posted On
date_range Updated On
date_range എൽഎൽ.എം: പ്രവേശന തീയതി നീട്ടി
തിരുവനന്തപുരം: എൽഎൽ.എം കോഴ്സിൽ ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ വിവിധ ലോ കോളജുകളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾക്ക് അതത് കോളജുകളിൽ ഹാജരായി പ്രവേശനം നേടുന്നതിനുള്ള സമയം ഡിസംബർ 31 വരെ നീട്ടി.
പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പ്രോസ്പെക്ടസ്,വിജ്ഞാപനങ്ങൾ എന്നിവ വെബ്സൈറ്റിൽ (www.cee.kerala.gov.in). ഹെൽപ് ലൈൻ നമ്പർ: 04712525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.