എൽഎൽ.ബി, എൽഎൽ.എം, എം.ബി.എ: അപേക്ഷ സമയം നീട്ടി

തിരുവനന്തപുരം: 2021-22 അധ്യയന വർഷത്തെ ത്രിവത്സര, പഞ്ചവത്സര എൽഎൽ.ബി, എൽഎൽ.എം, എം.ബി.എ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 28ൽനിന്ന്​ ജൂലൈ 31ന്​ ഉച്ചക്ക്​ രണ്ടുവരെയായി ദീർഘിപ്പിച്ചു. www.cee.kerala.gov.inലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ചശേഷം ലഭിക്കുന്ന അക്​നോളജ്​മെൻറി​െൻറ പ്രിൻറൗട്ട് എടുത്ത് അപേക്ഷാർഥികൾ സൂക്ഷിക്കണം. അപേക്ഷയുടെ പ്രിൻറൗട്ടോ മറ്റ് സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷ കമീഷണറുടെ ഓഫിസിലേക്ക്​ അയക്കേണ്ടതില്ല.

കോഴ്സുകളിലേക്കുള്ള ഓൺലൈൻ പ്രവേശന പരീക്ഷകൾ ആഗസ്​റ്റ്​ 11, 12, 13 തീയതികളിൽ നടത്തും. പരീക്ഷകളുടെ സമയവും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കും. ത്രിവത്സര പഞ്ചവത്സര എൽഎൽ.ബി, എൽഎൽ.എം, എം.ബി.എ കോഴ്സുകളുടെ പ്രോസ്പെക്ടസും വിജ്ഞാപനവും www.cee.kerala.gov.inൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

Tags:    
News Summary - LLB, LLM, MBA: Application time extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.