പ്രളയം: സി.ബി.എസ്​.ഇ വിദ്യാർഥികൾക്ക്​ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും

ന്യൂഡൽഹി: കേരളത്തിലുണ്ടായ പ്രളയത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്​ടമായ സി.ബി.എസ്​.ഇ വിദ്യാർഥികൾക്ക്​ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകുമെന്ന്​ സെൻട്രൽ ബോർഡ്​ ഒാഫ്​ സെക്കണ്ടറി എജ്യുക്കേഷൻ അറിയിച്ചു. ഡിജിറ്റൽ മാർക്ക്​ ഷീറ്റ്​, മൈ​േഗ്രഷൻ സർട്ടിഫിക്കറ്റ്​, പാസ്​ സർട്ടിഫിക്കറ്റ്​ എന്നിവയാണ്​ നൽകുക. 

കേരളത്തിലെ 1300 സ്​കൂളുകൾ സി.ബി.എസ്​.ഇയുമായി അഫിലിയേറ്റ്​ ചെയ്​തതാണ്​. ഇവിടങ്ങളിലെ വിദ്യാർഥികൾക്കാണ്​ സി.ബി.എസ്​.ഇ സർട്ടിഫിക്കറ്റ്​ അനുവദിക്കുമെന്ന്​ അറിയിച്ചത്​. ‘പരിണാം മഞ്​ജുഷ’ എന്ന റീപോസ്​റ്ററി വഴിയാകും സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുക. 

ഫല പ്രഖ്യാപന സമയത്ത്​​ മൊബൈലിൽ ലഭിച്ച ലോഗിൻ ​െഎ.ഡിയും പാസ്​വേർഡും ഉപയോഗിച്ച്​ parinam manjusha വെബ്​സൈറ്റിൽ നിന്ന്​ വിദ്യാർഥികൾക്ക്​ അവരുടെ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ്​ ചെയ്യാമെന്നും സി.ബി.എസ്​.ഇ അറിയിച്ചു. 

Tags:    
News Summary - Kerala floods: CBSE to provide digital certificates to students - Education News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.