Posted On
date_range Updated On
date_range കീം: റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾ അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം
തിരുവനന്തപുരം: 2021 - 22 അധ്യയനവർഷത്തെ സംസ്ഥാനത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷ കമീഷണർക്ക് ഫീസ് ഒടുക്കിയവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളിൽ ഇതുവരെ അക്കൗണ്ട് ഡീറ്റെയിൽസ് അപ്ലോഡ് ചെയ്യാത്തവർക്കും അക്കൗണ്ട് ഡീറ്റെയിൽസ് തെറ്റായതിനാൽ റീഫണ്ട് ലഭിക്കാത്തവർക്കും തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകാൻ നടപടി ആരംഭിച്ചു. റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെൽപ്ലൈൻ നമ്പർ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.