തിരുവന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനും കെ ടെറ്റ് കർശനമാക്കി വിദ്യാഭ്യാസ വകുപ്പ്. എല്ലാ അധ്യാപകരും അധ്യാപന യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് പാസായിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
താൽക്കാലിക നിയമനങ്ങളിൽ 1:1 അനുപാതത്തിൽ രണ്ടാമത്തെ ഒഴിവ് പട്ടിക വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നൽകണമെന്നും നിർദേശമുണ്ട്. സംവരണ വിഭാഗത്തിൽ അര്‍ഹരായവരില്ലെങ്കിൽ മാത്രം പൊതു വിഭാത്തിൽ നിന്ന് നിയമനം നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.