ഇൻറഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി രണ്ടാംഘട്ട അലോട്ട്‌മെൻറ്

തിരുവനന്തപുരം: ഇൻറഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി കോഴ്‌സി​െൻറ രണ്ടാംഘട്ട അലോട്ട്‌മെൻറ് നടപടികള്‍ 30ന്​ ആരംഭിക്കും. ഒന്നാംഘട്ടത്തില്‍ അലോട്ട്‌മെൻറ് ലഭിച്ചവരും ലഭിക്കാത്തവരും രണ്ടാംഘട്ടത്തിൽ പരിഗണിക്കപ്പെടണമെങ്കില്‍ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) പ്രവേശിച്ച് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം.

ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തുന്നതിനും നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനുമുള്ള സൗകര്യം ഇൗ മാസം 30 മുതല്‍ നവംബർ നാലിന്​ വൈകീട്ട് അഞ്ചുവരെ വെബ്‌സൈറ്റില്‍ ലഭ്യമാകും.

വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.

Tags:    
News Summary - Integrated Five Year LLB Second Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.