Posted On
date_range Updated On
date_range സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി കാംപസിൽ നാലുവർഷ ഉർദു കോഴ്സ്
ഈ വർഷം മുതൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക ക്യാംപസിൽ ഉറുദുവിൽ നാല് വർഷ ബിരുദ കോഴ്സ് ആരംഭിക്കുന്നു. ഇതു സംബന്ധിച്ച് സർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 20 സീറ്റുകളാണുള്ളത്. അപേക്ഷ ഓൺലൈനായി നൽകണം.
മൂന്ന് വിധത്തിൽ ബിരുദ പ്രോഗ്രാം പൂർത്തിയാക്കാൻ കഴിയും. മൂന്ന് വര്‍ഷ ബിരുദം, നാല് വര്‍ഷ ഓണേഴ്സ് ബിരുദം, നാല് വര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിവയാണവ.
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ എട്ട്. ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.ssus.ac.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.