'കോവിഡ്​ പോരാളി'കളുടെ മക്കൾക്ക്​ കേന്ദ്ര ​േക്വാട്ടയിൽ എം.ബി.ബി.എസിന്​ അഞ്ച്​ സീറ്റ്​

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നി​ടെ ജീ​വ​ൻ ന​ഷ്​​ട​മാ​യ​വ​രു​ടെ മ​ക്ക​ൾ​ക്ക്​ കേ​ന്ദ്ര ​േക്വാ​ട്ട​യി​ൽ എം.​ബി.​ബി.​എ​സി​ന്​ അ​ഞ്ച്​ സീ​റ്റ്​ സം​വ​ര​ണം. 2020-21 വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​ത്തി​ലേ​ക്കാ​ണ്​ സം​വ​ര​ണ​മെ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​ൻ പ​റ​ഞ്ഞു. 'കോ​വി​ഡ്​ പോ​രാ​ളി​ക​ളു​ടെ സം​ര​ക്ഷ​ക​ർ' എ​ന്ന പേ​രി​ലാ​ണ്​ സം​വ​ര​ണ ​േക്വാ​ട്ട. നീ​റ്റ്​ റാ​ങ്ക്​ പ്ര​കാ​ര​മു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച്​ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സ​മി​തി​യാ​യി​രി​ക്കും സം​വ​ര​ണം നി​ശ്ച​യി​ക്കു​ക.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക്കി​ടെ കോ​വി​ഡ്​ പി​ടി​പെ​ട്ടും അ​ല്ലാ​തെ​യും മ​രി​ച്ച​വ​രു​ടെ മ​ക്ക​ൾ സം​വ​ര​ണ പ​രി​ധി​യി​ൽ വ​രും. സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, വി​ര​മി​ച്ച​വ​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ർ, ക​രാ​ർ ജീ​വ​ന​ക്കാ​ർ, ദി​വ​സ വേ​ത​ന​ക്കാ​ർ, താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ, സം​സ്​​ഥാ​ന​ങ്ങ​ൾ പു​റം​ക​രാ​ർ ജോ​ലി​ക്കെ​ടു​ത്ത​വ​ർ, സം​സ്​​ഥാ​ന-​കേ​ന്ദ്ര ആ​ശു​പ​ത്രി​ക​ൾ, കേ​ന്ദ്രം-​സം​സ്​​ഥാ​നം- കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​യം​ഭ​ര​ണ ആ​ശു​പ​ത്രി​ക​ൾ, അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ ഇ​ൻ​സ്​​​റ്റി​റ്റ്യൂ​ട്ട്​ (എ​യിം​സ്), ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള മ​റ്റു സ്​​ഥാ​പ​ന​ങ്ങ​ൾ (ഐ.​എ​ൻ.​ഐ), കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ​യെ​ല്ലാം സം​വ​ര​ണ ​േക്വാ​ട്ട​ക്കു കീ​ഴി​ൽ വ​രും. സം​സ്​​ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളും അ​പേ​ക്ഷ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യും വേ​ണം.

Tags:    
News Summary - Five seats for MBBS in the central quota for the children of ‘covid fighters’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.