മെൽവിൻ
Posted On
date_range Updated On
date_range കോഴിക്കോട്ടെ ഒന്നാമൻ മെൽവിൻ ബിജു
കോഴിക്കോട്: സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സിലേക്ക് ജില്ലയിലെ ഏറ്റവും ഉയർന്ന റാങ്ക് കാരപ്പറമ്പ് ചാന്ദ്നി നഗറിലെ കുറ്റിയാനിക്കൽ മെൽവിൻ ബിജുവിന്. സംസ്ഥാനത്തെ 16ാം റാങ്കാണ് മെൽവിന് ലഭിച്ചത്. കമ്പ്യൂട്ടർ സയൻസിൽ പഠനം നടത്തണമെന്നാണ് മെൽവിന്റെ ആഗ്രഹം. ഫാൽക്കൺ ഏജൻസീസ് ജനറൽ മാനേജറായ കെ.എസ്. ബിജുവിന്റെയും ജെസ്സമ്മ ആന്റണിയുടെയും മകനാണ് മെൽവിൻ. ജ്യേഷ്ഠൻ ജോയൽ ബിജു കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥിയാണ്. സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആൻ മരിയ ബിജുവാണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.