പഠനത്തിലും ഒപ്പം പാഠ്യേതര മേഖലകളിലും മികവിെൻറ പര്യായമായി മാറിയ യു.എ.ഇയിലെ സ്കൂ ൾ വിദ്യാർഥികൾ വരുന്നു, മികവിലേറിയ വഴികളെ കുറിച്ച് മനസ്സു തുറന്ന് സംസാരിക്കാൻ. എജ ുകഫേയിലെ ഏറ്റവും ആകർഷണീയ സെഷനുകളിലൊന്നായ ‘ടോപ്പേർസ് ടോക്’ ഏറ്റവും മിടുക്കരാ യവരുടെ സംഗമത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. എല്ലാ മേഖലയിലും ടോപ്പറായി മാറിയ യു.എ.ഇ യിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ ഏറ്റവും മിടുക്കരായ വിദ്യാർഥിക്കൂട്ടം അണിനി രക്കുന്ന ‘ടോപ്പേർസ് ടോക്’ കുട്ടികൾക്ക് പുതിയ കുതിപ്പിനുള്ള ഉൗർജം പകരുന്നതോടൊപ്പം രക്ഷിതാക്കൾക്ക് ഓർത്തുവെക്കാനുള്ള ടിപ്സുകളും സമ്മാനിക്കും.
വിജയികളുടെ വഴികൾ വ്യത്യസ്തമാണെന്നതു പോലെതന്നെ, വിജയിച്ചവരുടെ അനുഭവങ്ങളും വേറിട്ടതായിരിക്കും. ലക്ഷ്യത്തിലേക്കെത്തും വരെ, അവർ താണ്ടിയ വഴികളും നേരിട്ട അനുഭവങ്ങളും ലഭിച്ച പ്രോത്സാഹനങ്ങളും ഒടുവിൽ നേടിയെടുത്ത വിജയഗാഥകളുമെല്ലാം നേരിട്ട് കേൾക്കാനും പ്രചോദനമുൾക്കൊള്ളാനുമുള്ള അപൂർവ നിമിഷമാണ് ടോപ്പേർസ് ടോപ് ശ്രോതാക്കൾക്ക് സമ്മാനിക്കുകയെന്ന കാര്യത്തിൽ സംശയമില്ല. മികവിലേക്ക് കുതിച്ച ആ മിടുക്കരുടെ വാക്കുകളിലുണ്ടാകും നിങ്ങളുടെ കുട്ടിക്ക് അനുകരിക്കാനാവുന്ന പല മാതൃകകളും. നമ്മുടെ കുട്ടികൾക്ക് വേറിട്ട വഴി കാട്ടിക്കൊടുക്കാൻ, അവരെ വിജയത്തിലേക്ക് കൈപിടിച്ചു നടത്താൻ ‘ടോപ്പേർസ് ടോക്’ സെഷനിലെ പ്രതിഭകളുടെ വാക്കുകൾ കേൾക്കാതെ പോകരുത്.
കുതിപ്പിനുള്ള വഴി കുറിച്ചുനൽകും CDAPT
സാധ്യതകളും അവസരങ്ങളും മാത്രമല്ല, അഭിരുചിയും വളരെ പ്രധാനമാണ് മികച്ച രീതിയിൽ പഠിച്ച് എളുപ്പത്തിൽ ഉയരങ്ങളിലേക്ക് കുതിക്കാൻ. ആഗ്രഹങ്ങൾ അടിച്ചേൽപിക്കാനുള്ള ഉപകരണമല്ല, മറിച്ച് അറിവിെൻറ ആകാശത്തേക്ക് ആഹ്ലാദത്തോടെ കുതിച്ചുയരാൻ വെമ്പുന്നവരാണ് കുട്ടികളെന്ന് നാം ആദ്യം തിരിച്ചറിഞ്ഞേ പറ്റൂ. എളുപ്പം ജോലി ലഭിക്കാൻ, കണ്ടുപരിചയിച്ച വഴികളിലേക്ക് തള്ളിവിടുന്നതിനുപകരം നിങ്ങളുടെ കുഞ്ഞിെൻറ മനസ്സിനകം തിരയാനുള്ള ക്ഷമ കാട്ടാൻ രക്ഷിതാക്കൾ നിർബന്ധമായും തയാറാവണം.
കഴിവും അഭിരുചിയും ഒപ്പം കഠിനാധ്വാനവും ഒന്നിച്ചുചേരുന്നിടത്താണ് വിജയത്തിെൻറ ഫോർമുല തെളിയുന്നത്. ഗൾഫ് മാധ്യമം അണിയിച്ചൊരുക്കുന്ന ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ കരിയർ മേളയായ എജുകഫേ അഞ്ചാം സീസൺ നഗരി ഒന്നു സന്ദർശിച്ചാൽ മാത്രം മതി, നിങ്ങളുടെ കുഞ്ഞിന് ആരായിത്തീരണമെന്ന കാര്യമറിയാം.
വിദ്യാഭ്യാസ കരിയർ ഗൈഡൻസ് രംഗത്ത് പതിറ്റാണ്ടുകളായി സേവനം തുടരുന്ന സിജി (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) സംഘടിപ്പിക്കുന്ന സിജി ഡിഫറൻഷ്യൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എജ്യൂകഫേ നഗരിയിൽ നടക്കുന്നു. ഏഴു വ്യത്യസ്ത മോഡ്യൂളുകളിലായി മൂന്നുമണിക്കൂർ നീളുന്നതാണ് ടെസ്റ്റ്. നിങ്ങളുടെ കുട്ടിയുടെ കരിയർ മാപ്പിങ് കൃത്യതയോടെ മനസ്സിലാക്കി, അതിവേഗം വിജയത്തിലേക്ക് മുന്നേറാനുള്ള അവസരമൊരുക്കാൻ ഇതുവഴി സാധിക്കും. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനു ശേഷം ഫലം വിലയിരുത്തി ദീർഘസമയം നീളുന്ന വ്യക്തിഗത കൗൺസലിങ്ങിനും വിധേയമാകാം. കുട്ടികൾക്ക് അവരുടെ ഭാവി ഏറെ ഇഷ്ടത്തോടെ തിരഞ്ഞെടുക്കാനുള്ള അപൂർവ അവസരമാണിത്.
മക്കളുടെ കഴിവുകൾ നിർണയിക്കുന്നതിനും അഭിരുചികളെ കുറിച്ചറിയുന്നതിനും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യുക. www.myeducafe.com എന്ന സൈറ്റ് മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.