കോഴിക്കോട്: ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയായ മാധ്യമം 'എജുകഫെ' (എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റ്) വീണ്ടും കേരളത്തിലെത്തുന്നു. ജി.സി.സി രാജ്യങ്ങളിൽ കഴിഞ്ഞ ഏഴുവർഷവും മികച്ച വിദ്യാഭ്യാസ-കരിയർ മേളയെന്ന ഖ്യാതി നേടിയ എജുകഫെ പുത്തൻ വിഭവങ്ങളുമായാണ് മലയാള മണ്ണിലെത്തുന്നത്.

നാളെയുടെ വാഗ്ദാനങ്ങളാകേണ്ട കഴിവുറ്റ ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് എജുകഫെയുടെ ലക്ഷ്യം.

രണ്ടിടങ്ങളിലായാണ് എജുകഫേയുടെ ഇന്ത്യൻ സീസൺ നടക്കുക. മേയ് 20, 21 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന ഫെസ്റ്റിന് ടാഗോർ സെന്റിനറി ഹാൾ വേദിയാകും. മേയ് 27, 28 തീയതികളിൽ മലപ്പുറം റോസ് ലോഞ്ച് ആകും രണ്ടാമത്തെ വേദി.

ഉപരിപഠന രംഗത്തേക്ക് കടക്കാൻ തയാറായ 10, 11, 12 ക്ലാസുകളിലെ കുട്ടികളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും ഉപരിപഠനം ആഗ്രഹിക്കുന്ന ഏതു വിദ്യാർഥിക്കും എജുകഫെയുടെ ഭാഗമാവാം. കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും അവസരമുണ്ടാകും. എജുകഫെയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് 'സി ഡാറ്റ്' എന്ന സിജിയുടെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുക്കാം. എജുകഫെയുടെ രജിസ്ട്രേഷൻ സമയത്തുതന്നെ ഈ ഓപ്ഷൻ സ്വീകരിക്കാൻ കഴിയും. ഇതുകൂടാതെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മോക്ക് എൻട്രൻസ് പരീക്ഷകളും നടക്കും. എജുകഫെയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇത് സൗജന്യമാണ്.

കരിയർ മോട്ടിവേഷൻ, മാനസികാരോഗ്യം, പാരന്റിങ് തുടങ്ങിയ സെഷനുകൾ, റോബോട്ടിക്സ്, മൈന്റ് ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ സർവിസ്, വിദേശപഠനം, മാനേജ്മെന്റ് പഠനം തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട ക്ലാസുകൾ, ന്യൂട്രീഷ്യൻ കോഴ്സുകൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരുമായി നടത്തുന്ന 'ടോപ്പേഴ്സ് ടോക്ക്', എജുടെയിൻമെന്റ് പരിപാടികൾ, എജുക്കേഷൻ കോണ്ടസ്റ്റുകൾ തുടങ്ങിയവയും എജുകഫെയുടെ ഭാഗമാവും.

മുൻ ഡി.ജി.പി ഋഷിരാജ് സിങ്, ശ്രീധന്യ ഐ.എ.എസ്, മോട്ടിവേറ്റർ ഡോ. അരുൺകുമാർ, ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ്, മജീഷ്യൻ ദയാനിധി, ഇന്റർനാഷനൽ ഹിപ്നോസിസ് മെന്റർ മാജിക് ലിയോ, സിജി ഫാക്കൽറ്റികളായ എം.വി. സക്കറിയ, കെ. അസ്കർ, എം. സബിത, മാനസികാരോഗ്യ വിദഗ്ധൻ എസ്.എൽ.പി. ഫാറൂഖ് തുടങ്ങി പ്രമുഖർ വിവിധ സെഷനുകൾ നയിക്കും. സൈലം (Xylem) ആണ് എജുകഫെ കേരള സീസണിന്റെ മുഖ്യ പ്രായോജകർ. സ്െറ്റെപ്പ് (Steyp) ആണ് പരിപാടിയുടെ പ്രസന്റിങ് സ്പോൺസർ.

ഓൺലൈൻ ആയാണ് എജുകഫെയിൽ രജിസ്റ്റർ ചെയ്യേണ്ടത്. അതിനായി ഇതിനൊപ്പമുള്ള QRകോഡ് സ്കാൻ ചെയ്യാം. ഫോൺ മുഖേനയും രജിസ്റ്റർ ചെയ്യാം. വിളിക്കേണ്ട നമ്പറുകൾ:

കോഴിക്കോട്: 9946 169 099

മലപ്പുറം: 9645 006 838

വെബ്സൈറ്റ്:https://myeducafe.com/

Tags:    
News Summary - educafe in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.