നൽസാർ നിയമസർവകലാശാലയിൽ വിദൂര വിദ്യാഭ്യാസം

നൽസാർ യൂനിവേഴ്​സിറ്റി ഓഫ്​ ലോ, സെൻറർ ​േഫാർ ഡിസ്​റ്റൻസ്​ ആൻഡ്​​ ഓൺലൈൻ എജുക്കേഷൻ, ഹൈദരാബാദ്​ 2021-22 വർഷം നടത്തുന്ന ഇനി പറയുന്ന കോഴ്​സുകളിൽ പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു. കോവിഡ്​ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന്​ പഠിച്ച്​ ബിരുദവും ഡിപ്ലോമയും നേടാമെന്നതാണ്​ ഈ കോഴ്​സുകളുടെ പ്രത്യേകത.

ഓൺലൈൻ ക്ലാസുകളും ട്യൂ​ട്ടോറിയൽസും ലഭ്യമാകും. എം.എ പ്രോഗ്രാമുകൾ, രണ്ടുവർഷം-ഏവിയേഷൻ ലോ ആൻഡ്​​ എയർ ട്രാൻസ​്​പോർട്ട്​ മാനേജ്​മെൻറ്​, സെക്യൂരിറ്റി & ഡിഫൻസ്​ ലോ, സ്​പേസ്​ & ടെലികമ്യൂണിക്കേഷൻ ലോസ്​, മാരിടൈം ലോസ്​, ക്രിമിനൽ ലോ & ഫോറൻസിക്​ സയൻസ്​, ഇൻറർനാഷനൽ ടാക്​സേഷൻ, അനിമൽ പ്രൊട്ടക്​ഷൻ ലോസ്​.ഏകവർഷ അഡ്വാൻസ്​ഡ്​ ഡിപ്ലോമ പ്രോഗ്രാമുകൾ: പേറ്റൻറ്​ ലോ, സൈബർ ലോസ്​, മീഡിയ ലോസ്​, ഇൻറർനാഷനൽ ഹ്യുമാനിറ്റേറിയൻ ലോ, അൾട്ടർ​നേറ്റിവ്​ ഡിസ്​പ്യൂട്ട്​ റെസലൂഷൻ, ഫാമിലി ഡിസ്​പ്യൂട്ട്​ റെസലൂഷൻ, ഡ്രാഫ്​റ്റിങ്​-നെഗോസിയേഷൻ & എൻ​േഫാഴ്​സ്​മെൻറ്​ ഓഫ്​ കോൺട്രാക്​ട്​സ്​, ഏവി​േയഷൻ ലോ & എയർ ട്രാൻസ്​പോർട്ട്​ മാനേജ്​മെൻറ്​, ജി.ഐ.എസ്​ & റിമോട്ട്​ സെൻസിങ്​ ലോസ്​, മാരിടൈം ലോസ്​, ക്രിമിനൽ ലോ & ഫോറൻസിക്​ സയൻസ്​, ഫിനാൻഷ്യൽ സർവിസസ്​ & ലെജിസ്​ലേഷൻസ്​, കോർപറേറ്റ്​ ടാക്​സേഷൻ, അനിമൽ പ്രൊട്ടക്​ഷൻ ലോസ്​, സൈബർ സെക്യൂരിറ്റി & ഡേറ്റ പ്രൊട്ടക്​ഷൻ ലോസ്​.മേൽപറഞ്ഞ എല്ലാ കോഴ്​സുകളിലേക്കും അപേക്ഷിക്കുന്നതിന്​ ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം മതി. അപേക്ഷ ഓൺലൈനായി ആഗസ്​റ്റ്​ 16നകം സമർപ്പിക്കാം.വിശദവിവരങ്ങൾ www.nalsarpro.orgൽ ലഭ്യമാണ്​. 

Tags:    
News Summary - Distance Education at Nalsar Law University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.