ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയിൽ സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 3ന്

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ 2026-27 അധ്യയന വർഷത്തേക്കുള്ള വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 2026 ഓഗസ്റ്റ് 3-ന് സർവകലാശാല ക്യാമ്പസിൽ നടത്തും. എം.ബി.എ, എം.ടെക്, എം.എസ്.സി. പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം.

എം.ബി.എ റെഗുലർ, വർക്കിംഗ് പ്രൊഫഷണൽസ് എം.ബി.എ, സപ്ലൈ ചെയിൻ മാനേജ്മെന്റ് ആൻഡ് ലോജിസ്റ്റിക്സ് എന്നീ കോഴ്സുകൾക്കൊപ്പം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എഞ്ചിനീയറിംഗ്, വി.എൽ.എസ്.ഐ ഡിസൈൻ എന്നിവയുൾപ്പെടെയുള്ള എം.ടെക് കോഴ്സുകളിലേക്കും പ്രവേശനം ലഭ്യമാണ്.

എം.എസ്.സി വിഭാഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്സ്, വി.എൽ.എസ്.ഐ & എംബെഡഡ് സിസ്റ്റംസ്, അപ്ലൈഡ് മെറ്റീരിയൽസ്, എൻവയോൺമെന്റൽ ഡാറ്റ സയൻസ്, ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ്, ഡാറ്റ സയൻസ് & ജിയോഇൻഫർമാറ്റിക്സ്, ബയോ എ.ഐ., കമ്പ്യൂട്ടേഷണൽ മോഡലിംഗ്, ഫിൻടെക് എന്നിവ ഉൾപ്പെടെയുള്ള വിവിധ സ്പെഷ്യലൈസേഷനുകളിലും ഒരു വർഷ ദൈർഘ്യമുള്ള അഡ്വാൻസ്ഡ് എ.ഐ., സൈബർ സെക്യൂരിറ്റി, എൻവയോൺമെന്റൽ സസ്റ്റൈനബിലിറ്റി പ്രോഗ്രാമുകളിലേക്കും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

കോഴ്സുകളുടെ വിശദാംശങ്ങളും സീറ്റുകളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങളും അറിയാൻ www.duk.ac.in/admission⁠ എന്ന സർവകലാശാലയുടെ വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471 2788000, +91 8078193800, ഇ-മെയിൽ: admission-pg@duk.ac.in

Tags:    
News Summary - ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പി.ജി സ്പോട്ട് അഡ്മിഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.