കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള ഹൈദരാബാദിലെ സെൻട്രൽ ടൂൾ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഇലക്ട്രോണിക് ഡിസൈൻ മേഖലയിലും മറ്റും ആരംഭിക്കുന്ന തൊഴിൽ നൈപുണ്യ വികസന പരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഇനി പറയുന്ന ഇ.എസ്.ഡി.എം, ഒാേട്ടാമേഷൻ, സി.എ.ഡി/സി.എ.എം കോഴ്സുകളിലാണ് പ്രവേശനം. നാഷനൽ സ്കിൽസ് ക്വാളിഫിക്കേഷൻ ചട്ടങ്ങൾ പാലിച്ച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ വിജയവാഡ വിശാഖപട്ടണം, ചെന്നൈ, കോളാർ ഉപകേന്ദ്രങ്ങളിലും മറ്റുമാണ് പരിശീലനം. രണ്ടുമാസം മുതൽ 12മാസം വരെയുള്ള കോഴ്സുകൾ ലഭ്യമാണ്.
ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ, ബയോമെഡിക്കൽ, െഎ.ടി, ഇൻസ്ട്രുമെേൻറഷൻ, മെക്കാനിക്കൽ, പ്രൊഡക്ഷൻ, ബ്രാഞ്ചുകളിൽ എൻജിനീയറിങ് ഡിഗ്രി/ഡിേപ്ലാമക്കാർക്കും െഎ.ടി, ഇലക്്ട്രോണിക്സ്, ഫിസിക്സിൽ ബി.എസ്സി/എം.എസുകാർക്കും ഇ.എസ്.ഡി.എം, ഒാേട്ടാമേഷൻ കോഴ്സുകളിൽ പരിശീലനം നേടാം.
സി.എ.ഡി/സി.എ.എം കോഴ്സുകളിൽ പരിശീലനത്തിൽ െഎ.ടി.െഎ, മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി ഡിേപ്ലാമ, ടൂൾ ആൻഡ് ഡൈമേക്കർ ട്രേഡുകളിൽ െഎ.ടി.െഎ, മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി/ഡിേപ്ലാമ, എസ്.എസ്.എൽ.സി/തത്തുല്യം യോഗ്യത ഉള്ളവർക്ക് അർഹതയുണ്ട്. വിശദമായ യോഗ്യത, മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്.
ഇ.എസ്.ഡി.എം കോഴ്സുകളും ഫീസും അഡ്വാൻസ്ഡ് എംബഡഡ് ടെക്നോളജി (40,000)
ഫിസിക്കൽ ഡിസൈൻ എൻജിനീയർ (60,000)
വി.എൽ.എസ്.െഎ ഡിസൈൻ എൻജിനീയർ (30,000)
എഫ്.പി.ജി.എ ഡിസൈൻ എൻജിനീയർ (30,000)
സർട്ടിഫിക്കറ്റ് കോഴ്സുകൾ -വെരിലോഗ് ഡിസൈൻ (14,000), മൈക്രോ കണട്രോളർ പ്രോഗ്രാമിങ് (14,000), എംബഡഡ് ഒാപറേഷൻ സിസ്റ്റം (14,000), എംബഡഡ് സിസ്റ്റം ഡിസൈൻ (30,000)
ഒാേട്ടാമേഷൻ കോഴ്സുകൾ മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മെക്കാട്രോണിക്സ് (35,000)
സി.എ.ഡി/സി.എ.എം കോഴ്സുകൾ
അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി.എൻ.സി മെഷീനിങ് (35,000)
മാസ്റ്റർ സർട്ടിഫിക്കറ്റ് കോഴ്സുകൾ - കമ്പ്യൂട്ടർ എയ്ഡഡ് ടൂൾ എൻജിനീയറിങ് (60,000), സി.എ.ഡി/സി.എ.എം (50,000)
സർട്ടിഫിക്കറ്റ് കോഴ്സുകൾ -സി.എൻ.സി ടർണിങ് (50,000), സി.എൻ.സി മില്ലിങ് (50,000)
എല്ലാ കോഴ്സുകൾക്കും രജിസ്ട്രേഷൻ ഫീസ് 1000 രൂപ വീതമാണ്. പട്ടികജാതി വർഗക്കാർക്ക് ഫീസാനുകൂല്യം ലഭിക്കും.
പ്രവേശനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക്
www.citdinidia.org സന്ദർശിക്കുക. ഇ-മെയിൽ citdcadcam@citdindia.org.
ഫോൺ: 040 23772749, 23771959.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.