Posted On
date_range Updated On
date_range കാലിക്കറ്റിൽ ബിരുദ ട്രയൽ അലോട്ട്മെന്റായി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ബിരുദ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 45914 വിദ്യാർഥികളാണ് ട്രയൽ അലോട്ട്മെന്റിലുള്ളത്. ഒന്നാം അലോട്ട്മെന്റിലും ഇത്രയും പേരുണ്ടാകും.
ആകെ 55155 പേർക്കാണ് ഏകജാലകത്തിലൂടെ പ്രവേശനം ലഭിക്കുക. മാനേജ്മെന്റ്, കമ്മ്യൂണിറ്റി , സ്പോർട്സ് ക്വാട്ടകൾ ഇതിന് പുറമേയാണ്. അപേക്ഷയിൽ ചൊവ്വാഴ്ച്ചയും തിരുത്തലുകൾ വരുത്താം.
മൊബൈൽ നമ്പർ , ഇമെയിൽ ഐ.ഡി എന്നിവ ഒഴികെ ലോഗിൻ ചെയ്ത് തിരുത്താം. തിരുത്തലിന് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാൻ മറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.