aസെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പ്ലാസ്റ്റിക്സ് എൻജിനീയറിങ് ടെക്നോളജി (സി പെറ്റ്) വിവിധ േകന്ദ്രങ്ങളിലായി ഇക്കൊല്ലം നടത്തുന്ന ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, പേ ാസ്റ്റ് ഗ്രാജ്വേറ്റ് ഫുൾടൈം കോഴ്സുകളിലേക്കുള്ള അഖിലേന്ത്യ സംയുക്ത പ്രവേശനപരീക്ഷ (സിപെറ്റ്-ജെ.ഇ.ഇ 2019) ജൂലൈ ഏഴിന് നടക്കും. കൊച്ചി, ചെന്നൈ, മൈസൂരു, ഹൈദരാബാദ്, അഹ്മദാബാദ്, അമൃത്സർ, ഒൗറംഗാബാദ്, ബാലസോർ, ഭോപാൽ, ഭുവനേശ്വർ, ഡറാഡൂൺ, ഗുവാഹതി, ഹാജിപുർ, ഹാൽദിയ, ഇംഫാൽ, ജയ്പുർ, കോർബ, ലഖ്നോ, മധുര, മൂർത്തൽ, റായ്പുർ, റാഞ്ചി, വിജയവാഡ എന്നിവിടങ്ങളിലാണ് സിപെറ്റ് പഠനകേന്ദ്രങ്ങളുള്ളത്.
കോഴ്സുകൾ: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് പ്രോസസിങ് ആൻഡ് ടെസ്റ്റിങ്, ഒന്നര വർഷം, യോഗ്യത: കെമിസ്ട്രി ഒരു വിഷയമായി പഠിച്ച് ബി.എസ്സി ബിരുദം, സെമസ്റ്ററിന് 22,000 രൂപ.
പോസ്റ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ഡിസൈൻ (CAD/CAM), ഒന്നര വർഷം. യോഗ്യത: ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ പ്ലാസ്റ്റിക്സ് ടെക്നോളജി/ടൂൾ/പ്രൊഡക്ഷൻ എൻജിനീയറിങ്/മെക്കാട്രോണിക്സ്/ഒാേട്ടാ മൊബൈൽ എൻജിനീയറിങ്/ടൂൾ ആൻഡ് ഡൈമേക്കിങ്/ ഡി.പി.എം.ടി/ഡി.പി.ടി(സിപെറ്റ്). സെമസ്റ്റർ ഫീസ് 22,000 രൂപ
ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ടെക്നോളജി (ഡി.പി.എം.ടി) മൂന്നു വർഷം, യോഗ്യത: പത്താം ക്ലാസ്. പ്രായപരിധിയില്ല. സെമസ്റ്റർ ഫീസ് 18,370 രൂപ.
ഒാൾ ഇന്ത്യ സിപെറ്റ് ജെ.ഇ.ഇ 2019, അഡ്മിഷൻ ബ്രോഷർ https://eadmission.cipet.gov.inൽനിന്നു ഡൗൺലോഡ് ചെയ്യാം. അപേക്ഷഫീസ് 750 രൂപ. എസ്.സി/എസ്.സി വിഭാഗക്കാർക്ക് 300 രൂപ.
അപേക്ഷ ഒാൺലൈനായി ജൂൺ 30 വരെ സ്വീകരിക്കും. കോഴ്സുകൾ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.