കേന്ദ്ര വാണിജ്യ വകുപ്പ് വിവിധ തസ്തികകളിലേക്ക് ഊർജസ്വലരായ പ്രഫഷനലുകളെ തേടുന്നു. വിജ്ഞാപനം, അപേക്ഷഫോറം എന്നിവ https://commerce.gov.inൽ ലഭിക്കും. ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. നിയമനം കരാർ അടിസ്ഥാനത്തിൽ.
യങ് പ്രഫഷനൽ-ഇക്കണോമിക്സ്-ഒഴിവുകൾ 8, ലീഗൽ 1, പബ്ലിക് പോളിസി 4, ഡേറ്റ സയൻസ് 4, ജനറൽ മാനേജ്മെന്റ് 5 (ആകെ 22). ശമ്പളം 60,000 രൂപ. ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 35.
അസോസിയറ്റ്-ഇക്കണോമിക്സ് 6, ലീഗൽ 2, പബ്ലിക് പോളിസി 3, ഡേറ്റ സയൻസ് 3, ജനറൽ മാനേജ്മെന്റ് 5 (ആകെ 19). ശമ്പളനിരക്ക് 80,000-1,45,000 രൂപ. മൂന്നുവർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായപരിധി 45.
കൺസൽട്ടന്റ്-ഇക്കണോമിക്സ് 7, ലീഗൽ 1, പബ്ലിക് പോളിസി 2, ഡേറ്റ സയൻസ് 2, ജനറൽ മാനേജ്മെന്റ് 2 (ആകെ 15). ശമ്പളനിരക്ക് 1,45,000-2,65,0000 രൂപ. എട്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 50.
സീനിയർ കൺസൽട്ടന്റ്-ഇക്കണോമിക്സ് 4, ലീഗൽ 1, പബ്ലിക് പോളിസി 1, ഡേറ്റ സയൻസ് 1, ജനറൽ മാനേജ്മെന്റ് 2 (ആകെ 9). ശമ്പളനിരക്ക് 2,65,000-3,30,000 രൂപ. 15 വർഷത്തിനു മുകളിൽ പ്രവൃത്തി പരിചയം. പ്രായപരിധി 65.
യോഗ്യത മാനദണ്ഡങ്ങൾ അടങ്ങിയ വിജ്ഞാപനം https://commerce.gov.inൽ `WhatsNew' ലിങ്കിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, സി.വി, പ്രസക്ത രേഖകളുടെ/സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം moc_est2@nic.in എന്ന ഇ-മെയിലിൽ അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.