Posted On
date_range Updated On
date_range സി.ബി.എസ്.ഇ: പരീക്ഷ പട്ടിക ഫെബ്രുവരി രണ്ടിന്
ന്യൂഡൽഹി: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ മേയ് നാലു മുതൽ ജൂൺ പത്തുവരെ നടക്കും. സ്കൂളുകളിലെ പ്രായോഗിക പരീക്ഷകൾ മാർച്ച് ഒന്നു മുതൽ തുടങ്ങും.
ജൂലൈ 15ഓടെ ബോർഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനം വരും. ഫെബ്രുവരി രണ്ടിന് പരീക്ഷയുടെ പട്ടിക പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പറഞ്ഞു. 45 വർഷത്തെ വിദ്യാർഥികളുടെ വിവരങ്ങൾ ഡിജിറ്റൽവത്കരിക്കും. ഇത് മാർച്ച് ഒന്നിന് നിലവിൽവരും. ബോർഡ് പരീക്ഷ എഴുത്തുപരീക്ഷ തന്നെയായിരിക്കുമെന്നും ഓൺലൈനിലാകില്ലെന്നും സി.ബി.എസ്.ഇ നേരേത്ത വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.