ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പറുകളുടെ പുനഃമൂല്യനിർണയത്തിനും മാർക്ക് പരിശോധനക്കുമുള്ള പോർട്ടൽ ആരംഭിക്കുന്നത് മാറ്റി. മെയ് 29-ന് ആരംഭിക്കാനിരുന്ന പോർട്ടൽ ജൂൺ 1-ലേക്കാണ് മാറ്റിയത്. വിദ്യാർഥികൾക്ക് സുതാര്യവും തടസമില്ലാത്തതുമായ രീതിയിൽ അപേക്ഷകൾ സമർപ്പിക്കാൻ അവസരമൊരുക്കുന്നതിനാണ് ഈ തീരുമാനമെന്ന് എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ ബോർഡ് വ്യക്തമാക്കി.
സംശയങ്ങളുള്ള വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ ടെലി-കൗൺസിലിംഗ് ഹെൽപ്പ് ലൈൻ നമ്പറായ 1800 11 8004 ലോ, അല്ലെങ്കിൽ resultcbse2026@cbseshiksha.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്.
മൂല്യനിർണയം കഴിഞ്ഞ തങ്ങളുടെ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഇതിനോടകം അപേക്ഷിച്ചു വാങ്ങിയ വിദ്യാർഥികൾക്ക് മാത്രമായിരിക്കും മാർക്ക് പുനഃമൂല്യ നിർണയത്തിനുള്ള സൗകര്യം ലഭ്യമാകുക. സി.ബി.എസ്.ഇയുടെ ഓൺ-സ്ക്രീൻ മാർക്കിങ് സമ്പ്രദായത്തിന് കീഴിലെ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പുനഃപരിശോധനാ പ്രക്രിയയുടെ അടുത്ത ഘട്ടത്തിനാണ് ജൂൺ 1-ന് പോർട്ടൽ തുറക്കുന്നതോടെ തുടക്കമാകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ നേരത്തെ കൈപ്പറ്റിയ വിദ്യാർഥികൾക്ക് തങ്ങൾക്ക് ലഭിച്ച മാർക്കിൽ തൃപ്തിയില്ലെങ്കിൽ, ഇനി ഓരോ ചോദ്യങ്ങൾക്കെതിരെയും ആക്ഷേപം ഉന്നയിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.