അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് -പി.ജി - 2021 പ്രവേശനം മുതൽ) എം.ടി.എച്ച്.എം, എം.എച്ച്.എം, എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.ടി.ടി.എം, എം.എസ്.ഡബ്ല്യൂ, എം.എസ്.സി, എം.എ, എം.കോം, എം.എ ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ്.സി മാത്തമാറ്റിക്സ് വിത് ഡാറ്റ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി (സി.ബി.സി.എസ്.എസ് -പി.ജി - 2024 പ്രവേശനം) എം.എസ്.ഡബ്ല്യൂ (ഡിസാസ്റ്റർ മാനേജ്മെന്റ്) ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും.
രണ്ടാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.എസ്.സി ഹെൽത് ആൻഡ് യോഗ തെറപ്പി ജൂൺ 2025 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. കേന്ദ്രം: ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്.രണ്ടാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.സി.എ ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ (2000 സ്കീം 2000-2003 പ്രവേശനം) ബി.ടെക് (2000 സ്കീം 2000-2008) പാർട്ട് ടൈം ബി.ടെക് സെപ്റ്റംബർ 2022, (2012 സ്കീം 2012 - 2013 പ്രവേശനം) ബി.ആർക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
രണ്ടാം വർഷ (2016 സിലബസ്- 2017, 2018 പ്രവേശനം) അഫ്ദലുൽ ഉലമ പ്രിലിമിനറി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എച്ച്.എം ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പ്രാക്ടിക്കൽ പരീക്ഷ ജൂലൈ നാലിന് നടക്കും. കേന്ദ്രം: ഓറിയന്റൽ സ്കൂൾ ഓഫ് മാനേജ്മെന്റ്, ലക്കിടി, വയനാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.