കാലിക്കറ്റ് സ​ര്‍വ​ക​ലാ​ശാ​ല വാർത്തകൾ

കീം ​എ​ഴു​താ​ത്ത​വ​ര്‍ക്കും

ഐ.​ഇ.​ടി​യി​ല്‍ എ​ന്‍.​ആ​ര്‍.​ഐ ​േക്വാ​ട്ട പ്ര​വേ​ശ​നം കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ല്‍ 2023-24 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ എ​ന്‍.​ആ​ര്‍.​ഐ ​േക്വാ​ട്ട പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. കീം ​എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷ എ​ഴു​താ​ത്ത​വ​ര്‍ക്കും പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ട്. ഫോ​ണ്‍ 9567172591, 9188400223.

ബി.​എ​ഡ് പ്ര​വേ​ശ​നം

2023-24 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ ബി.​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍ക്ക് അ​പേ​ക്ഷ​യി​ല്‍ ആ​വ​ശ്യ​മാ​യ തി​രു​ത്ത​ൽ വ​രു​ത്താ​ൻ 22ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ അ​വ​സ​രം. തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​വ​ര്‍ പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്റ്ഔ​ട്ട് നി​ര്‍ബ​ന്ധ​മാ​യും സൂ​ക്ഷി​ക്ക​ണം. ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച് സ്ഥി​രം/​താ​ല്‍ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ​വ​ര്‍ക്കും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഫോ​ണ്‍: 0494 2407016, 2660600.

പി.​ജി അ​ലോ​ട്ട്‌​മെ​ന്റ്

2023-24 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, എം.​എ​സ്.​ഡ​ബ്ല്യു, എം.​സി.​എ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ലോ​ട്ട്‌​മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച​വ​ര്‍ മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ച് 26ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് മു​മ്പ് അ​ത​ത് കോ​ള​ജു​ക​ളി​ല്‍/​സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​റു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ട​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407016, 2660600.

പി.​എ​ച്ച്ഡി അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ലൈ​ഫ് സ​യ​ന്‍സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഡോ. ​ഹ​രി​കു​മാ​ര​ന്‍ ത​മ്പി​യു​ടെ കീ​ഴി​ല്‍ പി.​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ര​ണ്ടു​പേ​ര്‍ക്കാ​ണ് അ​വ​സ​രം. ജെ.​ആ​ര്‍.​എ​ഫ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍ 22 ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് മു​മ്പ് lifehod@uoc.ac.in ഇ-​മെ​യി​ലി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. ഫോ​ണ്‍ : 9446439655.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ സം​സ്കൃ​ത സാ​ഹി​ത്യം (സ്‌​പെ​ഷ​ല്‍), ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്‌​സ്, എം.​എ​സ്.​ഡ​ബ്ല്യു ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

18ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച് മാ​റ്റി​വെ​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ് സി ​ബോ​ട്ട​ണി വി​ത്ത് ക​മ്പ്യൂ​ട്ടേ​ഷ​ന​ല്‍ ബ​യോ​ള​ജി, സൈ​ക്കോ​ള​ജി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 24 ന് ​ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ അ​പേ​ക്ഷ

എ​ല്‍.​എ​ല്‍ബി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ആ​ഗ​സ്റ്റ് എ​ട്ടു​വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ്ര​ബ​ന്ധ മ​ത്സ​ര​ത്തി​ലേ​ക്ക് ര​ച​ന​ക​ള്‍ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല മ​ല​യാ​ള-​കേ​ര​ള പ​ഠ​ന​വി​ഭാ​ഗ​വും ഡോ. ​ടി.​പി. സു​കു​മാ​ര​ന്‍ സ്മാ​ര​ക​സ​മി​തി ക​ണ്ണൂ​രും സം​യു​ക്ത​മാ​യി ‘സ​മ​കാ​ല മ​ല​യാ​ള നി​രൂ​പ​ണം: സ​ങ്കേ​ത​വും സൗ​ന്ദ​ര്യ​വും’ വി​ഷ​യ​ത്തി​ല്‍ പ്ര​ബ​ന്ധ​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഗ​വേ​ഷ​ക​ര്‍ക്കും പി.​ജി വി​ദ്യാ​ർ​ഥി​ക​ള്‍ക്കും പ​ങ്കെ​ടു​ക്കാം. യൂ​ണി​കോ​ഡ് ഫോ​ണ്ടി​ല്‍ (12 പോ​യ​ന്റ്) 15 പേ​ജി​ല്‍ ക​വി​യാ​ത്ത പ്ര​ബ​ന്ധ​ത്തി​ന്റെ ഡി​ജി​റ്റ​ല്‍ കോ​പ്പി​യും പി.​ഡി.​എ​ഫ് കോ​പ്പി​യും സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം ആ​ഗ​സ്റ്റ് 15 ന​കം cumandkstps@gmail.com വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം.

Tags:    
News Summary - Calicut University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.