െഎ.െഎ.എസ്.ടിയിൽ ബി.ടെക് പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20നകം
കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരത്തെ (വലിയമല) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (െഎ.ഐ.എസ്.ടി) ഇക്കൊല്ലത്തെ ഇനി പറയുന്ന അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും www.iist.ac.in/admissions/undergraduateൽനിന്ന് ഡൗൺലോഡ് ചെയ്യാം.
ബി.ടെക് (നാലു വർഷം)- എയ്റോസ്പേസ് എൻജിനീയറിങ്- സീറ്റുകൾ -70, ഇലക്േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (ഏവിയോണിക്സ്) -70.
ഡ്യുവൽ ഡിഗ്രി (അഞ്ചു വർഷം)- ബി.ടെക്+ എം.എസ്സി/എം.ടെക് -22 (എം.എസ്സി കോഴ്സിൽ അസ്ട്രോണമിയും അസ്ട്രോ ഫിസിക്സും സോളിഡ് സ്റ്റേറ്റ് ഫിസിക്സും എം.ടെക് കോഴ്സിൽ എർത്ത് സിസ്റ്റം സയൻസും ഒപ്ടിക്കൽ എൻജിനീയറിങ്ങും പഠിക്കാം). ബി.ടെക് കോഴ്സിൽ എൻജിനീയറിങ് ഫിസിക്സാണ് പഠിക്കേണ്ടത്.
പ്രവേശന യോഗ്യത: ഭാരത പൗരന്മാരായിരിക്കണം. ജനറൽ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി-എൻ.സി.എൽ വിഭാഗത്തിൽപെടുന്നവർ 1996 ഒക്ടോബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. എസ്.സി/എസ്.ടി/പി.ഡി (ഭിന്നശേഷി) വിഭാഗങ്ങളിൽപെടുന്നവർ 1991 ഒക്ടോബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരുന്നാൽ മതി.ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ഇക്കൊല്ലം മാർക്ക് നിബന്ധനകളില്ല.ജെ.ഇ.ഇ (അഡ്വാൻസ്ഡ്) 2021ൽ ജനറൽ വിഭാഗത്തിൽപെടുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയത്തിൽ ഓരോന്നിനും നാലു ശതമാനം മാർക്കിൽ കുറയാതെയും മൊത്തത്തിൽ 16 ശതമാനം മാർക്കിൽ കുറയാതെയും നേടിയിരിക്കണം. ഇ.ഡബ്ല്യു.എസ്, ഒ.ബി.സി-എൻ.സി.എൽ വിഭാഗത്തിൽപെടുന്നവർക്ക് യഥാക്രമം 3.6 ശതമാനം, 14.4 ശതമാനം മാർക്കും എസ്.സി/എസ്.ടി/പി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് യഥാക്രമം 2 ശതമാനം, 8 ശതമാനം മാർക്കും മതിയാകും.
രജിസ്ട്രേഷൻ ഫീസ് ജനറൽ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി-എൻ.സി.എൽ വിഭാഗത്തിൽപെടുന്ന പുരുഷന്മാർക്ക് 600 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡി വിഭാഗങ്ങളിൽപെടുന്നവർക്കും 300 രൂപ മതി.രജിസ്ട്രേഷൻ http://admission.iist.ac.inൽ അണ്ടർ ഗ്രാജ്വേറ്റ് അഡ്മിഷൻ 2021 ലിങ്കിൽ ഒക്ടോബർ 20നകം സമർപ്പിക്കണം. ഇതിനുള്ള നിർദേശങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.അഡ്മിഷൻ റാങ്ക്ലിസ്റ്റ് ഒക്ടോബർ 21ന് പ്രസിദ്ധപ്പെടുത്തും. സീറ്റ് അലോട്ട്മെൻറ് ഒക്ടോബർ 23ന് ആരംഭിക്കും. അന്വേഷണങ്ങൾക്ക് ugadmission@iist.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.