Posted On
date_range Updated On
date_range പുതിയ നഴ്‌സിങ് കോളജുകള്‍ക്ക് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്‌സിങ് കോളജുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചെന്ന് മന്ത്രി വീണ ജോര്‍ജ്. ബി.എസ്സി നഴ്‌സിങ് കോഴ്‌സാണ് ആരംഭിക്കുന്നത്. ഓരോ നഴ്‌സിങ് കോളജിലും 60 വിദ്യാർഥികള്‍ക്ക് പ്രവേശനം നല്‍കും. ഈ അധ്യയന വര്‍ഷം തന്നെ ക്ലാസ് ആരംഭിക്കാൻ നടപടി പുരോഗമിക്കുകയാണ്.
കൊല്ലം, മഞ്ചേരി മെഡിക്കല്‍ കോളജുകളോടനുബന്ധിച്ച് നഴ്‌സിങ് കോളജ് ആരംഭിക്കാന്‍ കഴിഞ്ഞ ജൂലൈയിലാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. ഈ വര്‍ഷംതന്നെ ക്ലാസ് ആരംഭിക്കാൻ നടപടി സ്വീകരിച്ചു. കോളജുകള്‍ക്കായി 36 അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.