Posted On
date_range Updated On
date_range ഇന്റര്‍ ഡിസിപ്ലിനറി ട്രാന്‍സലേഷണല്‍ എന്‍ജിനിയറിങ് എം.ടെക് കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിംഗ് കോളജ് ഐ.ഐ.ടികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റര്‍ ഡിസിപ്ലിനറി ട്രാന്‍സലേഷണല്‍ എന്‍ജിനിയറിങ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
ബി.ഇ./ബി.ടെക് ഡിഗ്രി എടുത്തവര്‍ക്ക് അപേക്ഷിക്കാം. ഐ.ഐ.ടി, എന്‍.ഐ.ടികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏതാനും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സംവരണ ആനുകൂല്യം ഇതിനും ബാധകമായിരിക്കും. ഗേറ്റ് (GATE) യോഗ്യത ഉള്ളവര്‍ക്ക് എ.ഐ.സി.ടി.ഇയുടെ യുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ആഗസ്റ്റ് 18 ആണ് അവസാന തീയതി. വിശദവിവരങ്ങള്‍ക്ക്: www.tplc.gecbh.ac.in / www.gecbh.ac.in, 7736136161/ 9995527866/ 9995527865.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.