പ്ലസ് ടുവിനുശേഷം കോമേഴ്‌സിൽ മികച്ച ഭാവി; ‘മാധ്യമം-ലക്ഷ്യ’ സൗജന്യ വെബിനാർ

കോഴിക്കോട്: ഏത് സ്ട്രീമിലും പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഇനി കോമേഴ്‌സ് മേഖലയിൽ മികച്ച കരിയർ സ്വന്തമാക്കാം. ബി.കോമിനപ്പുറം മികച്ച കോമേഴ്‌സ് പ്രഫഷനൽ കോഴ്സുകളിലൂടെ കരിയർ സുരക്ഷിതമാക്കാൻ ‘മാധ്യമ’വും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് - ലക്ഷ്യയും കൈകോർക്കുന്നു. കോമേഴ്‌സ് പ്രഫഷനൽ കോഴ്സുകളെക്കുറിച്ച് കൃത്യമായ മാർഗനിർദേശം നൽകാൻ മേയ് 17ന് വൈകീട്ട് 7.30ന് സൗജന്യ മെഗാ വെബിനാർ സംഘടിപ്പിക്കും.

ഐ.ഐ.സി ലക്ഷ്യ അക്കാദമിക്സ് വി.പി. അവിനാഷ് കുളൂർ, പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും ലക്ഷ്യ ഫാക്കൽറ്റിയുമായ സി.എ. അമൽ ഉണ്ണികൃഷ്ണൻ, എ.സി.സി.എ ഫാക്കൽറ്റി റെസ ബക്കർ തുടങ്ങിയ പ്രഗത്ഭർ വെബിനാറിന് നേതൃത്വം നൽകും. സ്വദേശത്തും വിദേശത്തും വർധിച്ചുവരുന്ന തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് വെബിനാറിന്റെ ലക്ഷ്യം.

വിദ്യാഭ്യാസ രംഗത്തെ പുതിയ ട്രെൻഡായ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകളെക്കുറിച്ച സമ്പൂർണ വിവരങ്ങൾ വെബിനാറിലൂടെ മനസ്സിലാക്കാം. സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് തുടങ്ങി ഏത് സ്ട്രീം പഠിച്ച വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ സെഷനിൽ പങ്കെടുക്കാം. എ.സി.സി.എ, സി.എ, സി.എം.എ (ഇന്ത്യ, അമേരിക്ക), സി.എസ്, ഇന്റഗ്രേറ്റഡ് ബി.കോം, എം.ബി.എ, ബി.വോക് തുടങ്ങിയ വിവിധ കോഴ്സുകളിലൂടെ ആഗോള കരിയർ സ്വന്തമാക്കാനുള്ള വഴികളും പഠനശേഷമുള്ള പ്ലേസ്‌മെന്റ് സാധ്യതകളും വെബിനാറിൽ വിശദീകരിക്കും.

മാധ്യമരംഗത്ത് വേറിട്ട പാത തുറക്കുന്ന ‘മാധ്യമ’വും ഐ.ഐ.സി ലക്ഷ്യയും ചേർന്ന് നടത്തുന്ന ഈ സംരംഭം കേരളത്തിലെയും ജി.സി.സിയിലെയും വിദ്യാർഥികൾക്ക് വലിയൊരു മുതൽക്കൂട്ടാകും. വെബിനാറിൽ പങ്കെടുക്കാൻ വാർത്തയോടൊപ്പം നൽകിയ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് സൗജന്യമായി രജിസ്റ്റർ ചെയ്യാം.

Tags:    
News Summary - A bright future in commerce after Plus Two; 'Madhyayam-Lakshya' free webinar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.