Posted On
date_range Updated On
date_range 10, 12 പരീക്ഷക്രമം; ആ പട്ടിക വ്യാജമെന്ന് സി.ബി.എസ്.ഇ
ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ ഫസ്റ്റ് ടേം പരീക്ഷയുടെ സമയക്രമം എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പട്ടിക വ്യാജമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ). പരീക്ഷാസമയക്രമം സംബന്ധിച്ച് തങ്ങൾ ഇതുവരെ ഒരു ഔദ്യോഗിക അറിയിപ്പും പുറത്തിറക്കിയിട്ടില്ല. പ്രചരിക്കുന്ന വ്യാജപട്ടിക വിദ്യാർഥികളെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. ഓഫ്ലൈനായി നവംബർ-ഡിസംബർ മാസങ്ങളിൽ പരീക്ഷ നടക്കുമെന്നും പരീക്ഷതീയതിയും സമയവുമടക്കമുള്ള കാര്യങ്ങൾ ഒക്ടോബർ 18ന് പ്രഖ്യാപിക്കുമെന്നും കഴിഞ്ഞയാഴ്ച സി.ബി.എസ്.ഇ അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.