ഇ-ഗവേണൻസ് അവാർഡ് കണ്ണൂർ സർവകലാശാലക്ക്

കണ്ണൂർ : 2019 -20 , 2020 21 വർഷത്തെ ഇ-ഗവേണൻസ് അവാർഡ് കണ്ണൂർ സർവകലാശാലക്ക് ലഭിച്ചു. വിദ്യാർഥിക്ഷേമങ്ങൾക്കായി സർവകലാശാല നടപ്പിലാക്കിയ വിവിധ പദ്ധതികളടങ്ങിയ കെ.യു കണക്ട് എന്ന പ്രോജക്ടിനാണ് പുരസ്കാരം ലഭിച്ചത്. ഇ-സിറ്റിസൺ സർവീസ് ഡെലിവറി വിഭാഗത്തിലാണ് പുരസ്കാരം. മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം സർവകലാശാലാ പ്രൊ വൈസ് ചാൻസലർ ഡോ. എ. സാബു, ഐ.ടി വിഭാഗം തലവൻ സുനിൽ കുമാർ, ഗണിതശാസ്ത്ര വകുപ്പ് മേധാവി ഡോ. ടി.കെ. മുരളീധരൻ, ഡോ. ശ്രീകാന്ത് എൻ.എസ്, ജയകൃഷ്ണൻ, ശ്രീപ്രിയ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

കോവിഡ് കാലത്തെ പരിമിതിക്കുള്ളിൽ നിന്നു വിദ്യാർഥികൾക്ക് അവരുടെ സർവകലാശാലാ സംബന്ധമായ കാര്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത്. പരീക്ഷകൾ, ഭരണകാര്യങ്ങൾ, വിദ്യാർഥിക്ഷേമം എന്നിങ്ങനെ നാല് മേഖലകളിലായി നടപ്പിലാക്കിയ കെ.യു കണക്റ്റിന്റെ പ്രധാന ആകർഷണം ഓൺലൈൻ ചോദ്യ ബാങ്കാണ്.

റിവൈസ്ഡ് ബ്ലൂം ടാക്സോണമി രീതിയിൽ പ്രവർത്തിക്കുന്ന സിസ്റ്റത്തിൽ ചോദ്യപ്പേപ്പറുകൾ സജ്ജമാക്കുന്നതും വിതരണം ചെയ്യുന്നതും ഓൺലൈനായാണ്. പൂർണ സുരക്ഷാ വാഗ്ദാനം ചെയ്യുന്ന ഈയൊരു ചോദ്യബാങ്ക് ഉപയോഗിക്കുന്നതിലൂടെ വർഷത്തിൽ ഒരുകോടി രൂപവരെയാണ് സർവകലാശാലക്ക് ലാഭം. ഗണിതശാസ്ത്ര പഠന വകുപ്പ് മേധാവി ഡോ. ടി കെ മുരളീധരനാണ് ഇതിനുവേണ്ട അൽഗോരിതം വികസിപ്പിച്ചെടുത്തത്.

സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സംവിധാനം, ദ്രുതഗതിയിൽ പരീക്ഷാഫല പ്രസിദ്ധീകരണം സാധ്യമാക്കുന്ന കെ.യു മാർക്ക് ആപ്പ്, എന്നിവയാണ് പദ്ധതിയുടെ മറ്റ് പ്രധാന ഘടകങ്ങൾ.

Tags:    
News Summary - E governance award goes to Kannur University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.