പ്രൊമോഷനുണ്ട്, ശമ്പളവർധനവില്ല; ജീവനക്കാരെ മടുപ്പിക്കുന്ന ഡ്രൈ പ്രൊമോഷൻ വ്യാപകമാക്കി കമ്പനികൾ

കൃത്യമായി ശമ്പളവും ​പ്രമോഷനും ലഭിക്കുന്ന ജോലിയാണ് എല്ലാവരു​ടേയും സ്വപ്നം. പല കമ്പനികളും അ​െതാക്കെ കൃത്യമായി പാലിച്ചുപോന്നിരുന്നു. കോവിഡ് വന്നതോടെ ജോലിയുടെ സ്വഭാവം തന്നെ മാറി. വർക് ഫ്രം ഹോം സാർവത്രികമായി. അതുപോലുള്ള പുതിയ ട്രെൻഡ് ആണ് ഡ്രൈ പ്രൊമോഷൻ. കാലാനുസൃതമായി ജീവനക്കാർക്ക് പ്രൊമോഷൻ ലഭിക്കുമെങ്കിലും അവരുടെ ശമ്പളത്തിൽ കാര്യമായ വർധനവുണ്ടാകില്ല. ഇതിനെയാണ് ഡ്രൈ പ്രൊമോഷൻ എന്നുപറയുന്നത്. അതല്ലെങ്കിൽ പ്രൊമോഷൻ ലഭിച്ചാലും ശമ്പളത്തിൽ നാമമാത്ര വർധന മാത്രമേ കാണുകയുള്ളൂ. എന്നാൽ ജീവനക്കാരുടെ ഉത്തരവാദിത്തങ്ങൾ വർധിക്കുന്നു. അതിനു കാര്യമായ സാമ്പത്തിക ലാഭവും കിട്ടുകയില്ല.

ഡ്രൈ പ്രൊമോഷൻ വന്നതോടെ ജോലി രാജി വെച്ച് പുതിയത് തേടിപ്പോകുന്നവരുടെ എണ്ണവും വർധിച്ചു. പലരും നോക്കുന്നത് സാമ്പത്തിക നേട്ടം തന്നെയാണ്. സാമ്പത്തിക മാന്ദ്യവും കമ്പനികൾ ചെലവു കുറക്കാനുള്ള മാർഗങ്ങളും ആരായുമ്പോഴാണ് ഡ്രൈ പ്രൊമോഷൻ പോലുള്ളവ കണ്ടെത്തുന്നത്. 

പേള്‍ മേയര്‍ കണ്‍സള്‍ട്ടന്‍സി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 13 ശതമാനം വ്യക്തികള്‍ക്ക് ഇത്തരത്തില്‍ ഡ്രൈ പ്രമോഷന്‍ ലഭിച്ചു.സാമ്പത്തിക ഞെരുക്കം നേരിടുന്ന കമ്പനികളിലാണ് ഇതു കൂടുതൽ.

മുൻകാലങ്ങളിൽ ആവശ്യത്തിന് ജീവനക്കാരെ കിട്ടാത്തതായിരുന്നു കമ്പനികൾ നേരിട്ടിരുന്നു പ്രധാന പ്രശ്നം. എന്നാൽ ആ സ്ഥിതി മാറി. കുറഞ്ഞ ശമ്പളത്തിൽ എങ്ങനെ കൂടുതൽ സമയം തൊഴിലാളികളെ പണിയെടുപ്പിക്കാം എന്ന ഗവേഷണത്തിലാണ് ഇപ്പോൾ മിക്ക കമ്പനികളും. 

Tags:    
News Summary - Dry Promotion now job trend that is worrying people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.