മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതിയുടെ ഭാഗമായി 2021 -22 അക്കാദമിക വർഷത്തിൽ പഠിച്ച അവസാന വർഷ ബിരുദ വിദ്യാർഥികൾക്ക് ലക്ഷം രൂപയുടെ സ്കോളർഷിപ് നേടാൻ അവസരം. ബിരുദ പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിൽ 1000 വിദ്യാർഥികൾക്ക് ലഭിക്കും.
കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത് കേരളത്തിൽ റെഗുലർ ബിരുദ കോഴ്സിൽ 75 ശതമാനം മാർക്കിൽ കുറയാതെ കോഴ്സ് പൂർത്തീകരിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വാർഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. മാർച്ച് പത്തു വരെ അപേക്ഷിക്കാം. ഫോൺ: 0471 2306580, 9447096580, 9446780308. മെയിൽ: cmscholorshipdce@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.