നവോദയ വിദ്യാലയ സമിതി വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര സർക്കാറിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. സമിതിയുടെ നോയിഡ ആസ്ഥാനമായ ഓഫിസിലും മേഖല ഓഫിസുകളിലും നവോദയ വിദ്യാലയങ്ങളിലുമായി 1985 ഒഴിവുകളുണ്ട്. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.navodaya.gov.inൽ. തസ്തികകൾ ചുവടെ:
ഫീമെയിൽ സ്റ്റാഫ് നഴ്സ്, ഒഴിവുകൾ 82, ശമ്പളം 44,900-1,42,400 രൂപ, യോഗ്യത: പ്ലസ് ടു, നഴ്സിങ് ഡിപ്ലോമ അല്ലെങ്കിൽ ബി.എസ് സി നഴ്സിങ്, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ. ഹോസ്പിറ്റൽ/ക്ലിനിക്കിൽ രണ്ടു വർഷത്തെ പ്രായോഗിക പരിജ്ഞാനം. പ്രായപരിധി 35 വയസ്സ്. ഹിന്ദി/പ്രാദേശിക/ഇംഗ്ലീഷ് ഭാഷകളിൽ വർക്കിങ് നോളജ് അഭിലഷണീയം.
കാറ്ററിങ് അസിസ്റ്റന്റ്, ഒഴിവുകൾ 87, ശമ്പളം 25,500-81,100 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. പ്രായപരിധി 35 വയസ്സ്.
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഒഴിവുകൾ 630, ശമ്പളം 19,900-63,200 രൂപ. യോഗ്യത: പ്ലസ് ടു, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ് മിനിറ്റിൽ 30 വാക്ക്/ഹിന്ദി ടൈപ്പിങ്ങിൽ 25 വാക്ക് വേഗം, അല്ലെങ്കിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് ഓഫിസ് മാനേജ്മെന്റ് വൊക്കേഷനൽ വിഷയമായി സി.ബി.എസ്.ഇ പ്ലസ് ടു വിജയിച്ചിരിക്കണം. കമ്പ്യൂട്ടർ ഡേറ്റ എൻട്രി പരിജ്ഞാനം, അക്കൗണ്ട്സ്/അഡ്മിനിസ്ട്രേറ്റിവ് എക്സ്പീരിയൻസ് അഭിലഷണീയം. പ്രായപരിധി 18-27 വയസ്സ്.
ഇലക്ട്രീഷ്യൻ-കം-പ്ലംബർ, ഒഴിവുകൾ 273, ശമ്പളം 19,900-63,200 രൂപ. പ്രായപരിധി 18-40 വയസ്സ്.
ലാബ് അറ്റൻഡന്റ്, ഒഴിവുകൾ 142, ശമ്പളം 18,000-56,900 രൂപ, പ്രായപരിധി: 18-30 വയസ്സ്.
മെസ് ഹെൽപർ, ഒഴിവുകൾ 629, ശമ്പളം 18,000-56,900 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. 10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 18-30 വയസ്സ്.
മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഒഴിവുകൾ 23, ശമ്പളം 18,000-56,900 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. പ്രായപരിധി 18-30 വയസ്സ്.
സ്റ്റെനോഗ്രാഫർ, ഒഴിവുകൾ 22, ശമ്പളം 25,500-81,100 രൂപ. യോഗ്യത: പ്ലസ് ടു, ഷോർട്ട്ഹാന്റ് സ്പീഡ് മിനിറ്റിൽ ഇംഗ്ലീഷ് 80 വാക്ക്/ഹിന്ദി 60 വാക്ക് വേഗം, ടൈപ്പിങ് സ്പീഡ് യഥാക്രമം 30/40, പ്രായപരിധി 18-27 വയസ്സ്.
മറ്റു തസ്തികകൾ- അസി. കമീഷണർ, ഒഴിവ് 7, അസി. സെലക്ഷൻ ഓഫിസർ 11, ഓഡിറ്റ് അസിസ്റ്റന്റ് 11, ജൂനിയർ ട്രാൻസലേഷൻ ഓഫിസർ 4, ജൂനിയർ എൻജിനീയർ സിവിൽ 1, കമ്പ്യൂട്ടർ ഓപറേറ്റർ 4. യോഗ്യത മാനദണ്ഡങ്ങൾമുതലായവ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.